എയ്ഡഡ് സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിനെതിരെ എന്‍ എസ് എസും ക്രിസ്ത്യൻ മാനേജ്മെന്റുകളും സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി | എയ്ഡഡ് സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  എന്‍ എസ് എസും ക്രിസ്ത്യൻ മാനേജ്മെന്റുകളും സുപ്രീം കോടതിയെ സമീപിച്ചു.

അംഗ പരിമിതരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016-ലെയും 1995-ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്  2018 നവംബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അംഗപരിമിത സംവരണത്തിനാണ് നിയമം കൊണ്ട് വന്നതെന്നും നിയമത്തിന്റെ പരിധിയില്‍ സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹരജിക്കാരായ കാത്തലിക് സ്‌കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യവും എന്‍ എസ് എസും ചൂണ്ടിക്കാട്ടുന്നു.



source http://www.sirajlive.com/2021/06/28/486292.html

Post a Comment

Previous Post Next Post