കൊച്ചി | ഐഷ സുല്‍ത്താന കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് ഐഷക്കെതിരായ ആരോപണം. കോടതി നല്‍കിയ ഇളവുകള്‍ ഐഷ ദുരുപയോഗം ചെയ്തതായും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി.
അതിനിടെ, രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ഇന്നും ചോദ്യം ചെയ്തു. എന്നാല്‍, അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഐഷക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്നും പോലീസ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഐഷയെ ചോദ്യം ചെയ്യുന്നത്.
source http://www.sirajlive.com/2021/06/24/485737.html
إرسال تعليق