പ്ലസ് വണ്‍ പരീക്ഷ: കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീം കോടതി വിമര്‍ശം

ന്യൂഡല്‍ഹി | പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കേരളത്തിനും ആന്ധ്രപ്രദേശിനുമെതിരെ വിമര്‍ശവുമായി സുപ്രീംകോടതി .രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കവെ കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു.

പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നല്‍കിയ സത്യവാങ്മൂലങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്.

അഞ്ച് ലക്ഷത്തോളം കുട്ടികള്‍ ആന്ധ്രപ്രദേശില്‍ പരീക്ഷ എഴുതുന്നുണ്ടെഇതിനായി 38000 ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുണ്ടെന്നും ആന്ധ്രപ്രദേശിന്‍രെ അഭിഭാഷകന്‍ പറഞ്ഞു. കൊവിഡ് ആശങ്ക നിലനില്‍ക്കെ പരീക്ഷ നടത്തേണ്ടതുണ്ടോയെന്ന് കോടതി ആരാഞ്ഞു.

ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെപ്തംബറില്‍ പരീക്ഷ നടത്തുമെന്നാണ് കേരളം അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തമായ വിവരങ്ങള്‍ എഴുതി നല്‍കണം. കേസ് നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു

പതിനൊന്നാം ക്‌ളാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഹരജി നല്‍കിയ കുട്ടികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു



source http://www.sirajlive.com/2021/06/24/485732.html

Post a Comment

أحدث أقدم