തിരുവനന്തപുരത്ത്‌ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം | അഞ്ചുതെങ്ങില്‍ വള്ളം കടലിലേക്ക് ഇറക്കെ മറിഞ്ഞ് ഒരു മത്സ്യ തൊഴിലാളി മരിച്ചു. അഞ്ച് തെങ്ങ് സ്വദേശി വിന്‍സെന്റാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപര്‌പെട്ടു. ഇന്ന് രാവിലെയോടെയാണ് അപകടം. വള്ളം കടലിലേക്ക് ഇറക്കവെ കനത്ത തിരയില്‍പ്പെട്ട് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

 



source http://www.sirajlive.com/2021/06/23/485540.html

Post a Comment

Previous Post Next Post