കൊച്ചി | യു ഡി എഫ് എം പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എറണാകുളം എം പി ഹൈബി ഈഡന്‍. എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് എം പിമാരുടെ സംഘമാണ് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടിയിരുന്നത്. മെയ് 30ന് ദ്വീപ് സന്ദര്‍ശിക്കാനായിരുന്നു സംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍, ദ്വീപ് ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.
നേരത്തെ ഇടത് എം പിമാര്‍ സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
source
http://www.sirajlive.com/2021/06/03/482198.html
إرسال تعليق