തിരുവനന്തപുരം | സംസ്ഥാനത്ത് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 11 വിഭാഗങ്ങളെയാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിടപ്പ് രോഗികള്‍, ഹജ്ജ് തീര്‍ഥാടകര്‍ എന്നിവര്‍ക്കും ആദിവാസി കോളനിയിലെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കും.
പോലീസ് ട്രെയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന മെട്രോ റെയില്‍ ഫീല്‍ഡ് ജീവനക്കാര്‍, ബേങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവ്, എയര്‍ ഇന്ത്യ ഫീല്‍ഡ് ജീവനക്കാര്‍, ജുഡീഷ്യല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും.
source
http://www.sirajlive.com/2021/06/03/482205.html
إرسال تعليق