കൊടകര; അന്വേഷണം ക്രൈം ബ്രാഞ്ചിനെയോ പ്രത്യേക സംഘത്തിനെയോ ഏല്‍പ്പിക്കണമെന്ന് ഹരജി

കൊച്ചി | കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിനെയോ പ്രത്യേക സംഘത്തിനെയോ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കുമെന്നാണ് സൂചന.

കുഴല്‍പ്പണ ഇടപാടിന് അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ ലോക്കല്‍ പോലീസിന് കഴിയില്ല. അതിനാല്‍ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ അന്വേഷണം ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് ഹരജിയില്‍ പറയുന്നു.



source http://www.sirajlive.com/2021/06/07/482767.html

Post a Comment

Previous Post Next Post