വഡോദര | ഗുജറാത്തിലെ കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതര വീഴ്ച. മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരില്‍ കൊവിഡ് വാക്സിന് സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്ലാല് ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് 2018ല്‍ ഹര്‍ദാസ് ഭായി മരിച്ചിരുന്നു. ഹര്‍ദാസിന്റെ മരണസര്‍ട്ടിഫിക്കറ്റും കുടുംബങ്ങളുടെ കൈവശമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹര്‍ദാസിന്റെ പേരില്‍ കുടുംബത്തിന് ആരോഗ്യവകുപ്പ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അയച്ചത്. തിങ്കളാഴ്ച വാക്സിനേഷന് നല്‍കിയവരുടെ പട്ടികയില്‍ ഹര്‍ദാസ് ഭായിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. വാക്സിനേഷന് ആരംഭിക്കുന്നതിന് മുമ്പ് ഞായറാഴ്ച രാവിലെ 8.50 ഓടെയാണ് കുടുംബത്തിന് സര്‍ട്ടിഫിക്കറ്റ് അയച്ചുകിട്ടിയത്.
source http://www.sirajlive.com/2021/06/02/481989.html
إرسال تعليق