അറസ്റ്റിലാകും മുമ്പ് പ്രതി അര്‍ജുന്‍ തെളിവുകള്‍ ഒളിപ്പിച്ചു; സ്വര്‍ണക്കടത്തില്‍ താന്‍ പങ്കാളിയല്ലെന്ന് മൊഴി

കൊച്ചി | സ്വര്‍ണക്കടത്തില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് പ്രതി അര്‍ജുന്‍ ആയങ്കി തെളിവുകള്‍ ഒളിപ്പിച്ചതായി വിവരം. തന്റെ മൊബൈല്‍ ഫോണുകളും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും യാത്രക്കിടെ നഷ്ടപ്പെട്ടെന്നാണ് അര്‍ജുന്‍ കസ്റ്റംസിനോട് പറഞ്ഞത്. സ്വര്‍ണക്കടത്തില്‍ താന്‍ പങ്കാളിയല്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തിയ ആളില്‍ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതെന്നും അര്‍ജുന്‍ മൊഴി നല്‍കി. മുഹമ്മദ് ഷഫീഖ് എന്നയാളില്‍ നിന്ന് പണം വാങ്ങാനാണ് എത്തിയത്.

എന്നാല്‍. മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്കാളിത്തത്തിന് തെളിവുകളുണ്ടെന്നുമാണ് കസ്റ്റംസ് പറയുന്നത്.



source http://www.sirajlive.com/2021/06/29/486441.html

Post a Comment

Previous Post Next Post