അഭിഭാഷകരെയും അവരുടെ ക്ലാര്‍ക്കുമാരേയും വാക്‌സീന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി
0
കൊച്ചി | സംസ്ഥാനത്തെ അഭിഭാഷകരെയും അവരുടെ ക്ലാര്‍ക്കുമാരേയും വാക്‌സീന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പത്ത് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
إرسال تعليق