ഭീതിയൊഴിയുന്നു; രാജ്യത്ത് കൊവിഡ് കേസുകളിലും മരണനിരക്കിലും കുറവ്

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്1,14,460 പുതിയ കൊവിഡ് കേസുകള്‍.രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2677 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

1,89,232 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവകേസുകളാണ് നിലവിലുളളത്.രാജ്യത്ത് ഇതുവരെ 2,88,09,339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 2,69,84,781 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 3,46,759 പേര്‍ മരിച്ചു.

രാജ്യത്ത് ഇതിനകം 23,13,22,417 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു



source http://www.sirajlive.com/2021/06/06/482619.html

Post a Comment

Previous Post Next Post