ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍നിന്നും മടങ്ങണമെന്ന്; പോലീസ് നടപടി തുടങ്ങി

കവരത്തി | ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് പോലീസ് നടപടി തുടങ്ങി. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ഇവിടം വിടേണ്ടി വരും. എഡിഎമ്മിന്റെ അനുമതി ഉണ്ടെങ്കിലെ ഇനി ദ്വീപിലേക്ക് മടങ്ങിയെത്താനാകു.

നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡവലപ്‌മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിന് ശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിവാദ ഉത്തരവ്. മത്സ്യബന്ധ ബോട്ടുകളില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിന് നിയോഗിക്കണമെന്നും ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഇന്നലെ ഭരണകൂടം ഉത്തരവിട്ടിരുന്നു



source http://www.sirajlive.com/2021/06/06/482616.html

Post a Comment

Previous Post Next Post