ആഇശ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ആണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടി വി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. പരമാര്‍ശം വിവാദമായതോടെ സമൂഹിക മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ആഇശ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ലക്ഷദ്വീപില്‍ ലോക് ഡൗണ്‍ കഴിയുവരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ദ്വീപിലെത്തി അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. സേവ് ലക്ഷദ്വീപ് ഫോറം ഭാവി പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് ഓണ്‍ലൈന്‍ മീറ്റിംഗും വിളിച്ചിട്ടുണ്ട്.

 

 



source http://www.sirajlive.com/2021/06/15/484058.html

Post a Comment

أحدث أقدم