അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചുകെട്ടി ചിലി

റിയോ ഡി ഷാനെയ്‌റോ |  കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചാണ് പിരിഞ്ഞത്. 33-ാം മിനിട്ടില്‍ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ സൂപ്പര്‍ താരം മെസി അര്‍ജന്റീനയെ മുന്നിലെത്തി. എന്നാല്‍ 57-ാം മിനുട്ടില്‍ ചിലി ഗോള്‍ മടക്കി. ലഭിച്ച ഒരു പെനാല്‍റ്റി അര്‍ജന്റീനന്‍ ഗോളി തടുത്തിട്ടു. റീ ബൗണ്ട് ആയി വന്ന പന്ത് ഓടിയെത്തി ഹെഡ് ചെയ്താണ് വര്‍ഗാസ് അര്‍ജന്റീനന്‍ വലയിലാക്കുകയായിരുന്നു. ലീഡിനായി അര്‍ജന്റീന കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ നിരവധി അവരണങ്ങളാണ് അര്‍ജന്റീന പാഴാക്കിയത്. ഒപ്പം മികച്ച പ്രവര്‍ത്തനം പുറത്തെടുത്ത ചിലി ഗോളിയും അര്‍ജിന്റീനന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

 

 



source http://www.sirajlive.com/2021/06/15/484060.html

Post a Comment

أحدث أقدم