
150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് ആരംഭിക്കും. പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ ആറിന കര്‍മ പരിപാടിയും പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. 635 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഓരോ മെഡിക്കല്‍ കോളജുകളിലും പകര്‍ച്ചവ്യാധി തടയാന്‍ പ്രത്യേക ബ്ലോക്കുകളുണ്ടാക്കും. 50 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് കുട്ടികള്‍ക്കുള്ള ഐ സി യു സംവിധാനം വികസിപ്പിക്കും. അമേരിക്കന്‍ സിഡിസി മാതൃകയില്‍ മെഡിക്കല്‍ റിസര്‍ച്ചിന് പുതിയ കേന്ദ്രം സ്ഥാപിക്കും.
source http://www.sirajlive.com/2021/06/04/482335.html
إرسال تعليق