കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നയത്തിനെതിരെ സംസ്ഥാന ബജറ്റില്‍ വിമര്‍ശം

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പ്രിതരോധ നയത്തിനെതിരെ സംസ്ഥാന ബജറ്റില്‍ കടുത്ത വിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ കയറ്റുമതി നയത്തില്‍ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വാക്‌സിന് കയറ്റുമതിയിലുണ്ടായത് അശാസ്ത്രീയ നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാറിന് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച വിജയം സമ്മാനിച്ച ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പുതിയ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിന്റെ തുടക്കം. വിവാദങ്ങള്‍ക്കൊപ്പമല്ല, വികസനത്തിനൊപ്പാണ് ജനമെന്ന മുഖ്യമന്ത്രിയുടെ വാചകവും മന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെതിരേ നടത്തിയ നീക്കങ്ങളും മന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചു.

 

 



source http://www.sirajlive.com/2021/06/04/482337.html

Post a Comment

أحدث أقدم