സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം എലി കരണ്ടു

പാലക്കാട് | പട്ടാമ്പി സേവന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍. ഒറ്റപ്പാലം മനീശ്ശേരി കുന്നുപുറം ലക്ഷം വീട് കോളനി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട നിലയില്‍ കണ്ടെത്തിയത്. മൂക്കും കവിളും കടിച്ച് മുറിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പട്ടാമ്പി പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

അതേ സമയം ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. വിഷയത്തില്‍ ഡി എം ഒയോട് വിശദീകരണം തേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.

 



source http://www.sirajlive.com/2021/06/16/484266.html

Post a Comment

Previous Post Next Post