പണം തിരികെ വേണമെന്ന ധര്‍മരാജന്റെ ഹരജി കോടതി തള്ളി

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ ആവശ്യപ്പെട്ട് ധര്‍മരാജന്‍ നല്‍കിയ ഹരജി കോടതി തള്ളി. ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി തയാറായില്ല. ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയില്‍ പിഴവുകളുണ്ടെന്ന് പറഞ്ഞ കോടതി മതിയായ രേഖകളുമായി വരാന്‍ നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനാണ് പണം കൊണ്ടുപോയതെന്നാണ് ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് മൊഴി നല്‍കി.



source http://www.sirajlive.com/2021/06/09/483094.html

Post a Comment

أحدث أقدم