മലയാളി എന്‍ജിനീയറും മകനും യു എസില്‍ കടലില്‍ മുങ്ങിമരിച്ചു

ചീരഞ്ചിറ | മലയാളി യുവ എന്‍ജിനീയറും മൂന്ന് വയസുകാരന്‍ മകനും കടലില്‍ മുങ്ങിമരിച്ചു.ചീരഞ്ചിറ പുരക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍ ഡാനിയല്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

ഐ ടി എന്‍ജിനീയറായ ജാനേഷ് ജോലി കഴിഞ്ഞ് എത്തിയ ശേഷം ഡാനിയലുമായി അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടം. അതേ സമയം അപകടം സംബന്ധിച്ച മറ്റു വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അറിവായിട്ടില്ല.

ജാനേഷ് കുടുംബസമേതം ഫ്‌ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്.



source http://www.sirajlive.com/2021/06/13/483728.html

Post a Comment

Previous Post Next Post