കൊവിഡ് വാക്‌സിന്‍ പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | കൊറോണ വൈറസിനെതിരായ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് പുരഷന്മാരുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്. രണ്ട് ഡോസ് എംആര്‍എന്‍എ വാക്‌സിനുകള്‍ സ്വീകരിച്ചതിന് ശേഷം സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷവും ഇവരില്‍ ശുക്ലത്തിന്റെ അളവ് ആരോഗ്യകരമായ നിലയിലാണെന്ന് കണ്ടെത്തി.

45 സന്നദ്ധപ്രവര്‍ത്തകരില്‍ മിയാമി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വാക്‌സിനുകള്‍ സ്വീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ശുക്ലത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതാണ് പഠനം. വാക്‌സിന്‍ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു.

45 പേരില്‍ 21 പേര്‍ക്ക് ഫൈസര്‍ വാക്‌സിനും 24 പേര്‍ക്ക് മൊഡേണ വാക്‌സിനുമാണ് നല്‍കിയത്. ഇവരുടെ ബേസ്‌ലൈന്‍ ബീജ സാന്ദ്രതയും ടിഎംഎസ് സി (മൊത്തം മൊബൈല ബീജങ്ങളുടെ എണ്ണം) യും യഥാക്രമം 26 ദശലക്ഷം/എംഎല്ലും, 36 ദശലക്ഷവുമാണെന്ന് കണ്ടെത്തി. രണ്ട് ഡോക്‌സ് വാക്‌സിന്‍ ശ്വീകരിച്ച ശേഷം ചലിക്കുന്ന ബീജങ്ങളുടെ എണ്ണം 30 ദശലക്ഷം/മില്ലി ലീറ്ററും ടിഎംഎസ്‌സി 44 ദശലക്ഷവുമായി ഉയര്‍ന്നതായി ‘പിയര്‍ റിവ്യൂഡ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ (ജമാ) പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ബീജത്തിന്റെ അളവ് വര്‍ധിച്ചത് പതിവ് വ്യതിയാനത്തിന്റെ ഭാഗമാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.



source http://www.sirajlive.com/2021/06/18/484666.html

Post a Comment

Previous Post Next Post