വിസ്മയ കേസ്: കിരണിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം |  കൊല്ലത്തെ വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ശാസ്താംകോട്ട കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.
വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഭര്‍ത്താവ് കിരണ്‍ കുമാറും ബന്ധുക്കളും നടത്തിയ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാന്‍ അന്വേഷണ സംഘം നടപടി ആരഭിച്ചു.
വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പും ഇന്ന് തുടങ്ങും.

 

 



source http://www.sirajlive.com/2021/06/25/485879.html

Post a Comment

Previous Post Next Post