രാഹുല്‍ ഗാന്ധി- ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി |  തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ നേതൃമാറ്റത്തില്‍ അതൃപ്തിയിലുള്ള ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്ച.

ഗ്രൂപ്പ് താത്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ച് നേതൃത്വം തീരുമാനമെടുക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയില്‍ അതൃപ്തിയുണ്ട്. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ തിരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നിര്‍ണായകമാകുന്നത്.

എ ഐ സി സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിലെ സംഘടനാ കാര്യങ്ങളും രാഹുലമായി ചര്‍ച്ച ചെയ്യും. ഇന്നലെ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന എ ഐ സി സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസിലിരുന്നു വീഡിയോ കോണ്‍ഫറന്‍വ് വഴിയാണ് പങ്കെടുത്തത്. എ കെ ആന്റണിയുമായും ഉമ്മന്‍ ചാണ്ടി വിശദമായ ചര്‍ച്ച നടത്തിയിരുന്നു.



source http://www.sirajlive.com/2021/06/25/485881.html

Post a Comment

Previous Post Next Post