ശ്രീരാമന്റെ പേരിലുള്ള വഞ്ചന പൊറുക്കാനാകാത്ത തെറ്റ്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | അയോധ്യയില്‍ രാമക്ഷേത്ര ഭൂമിയിടപാടില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെണെന്നും രാഹുല്‍ പറഞ്ഞു. സത്യം, വിശ്വാസം എന്നിവയുടെ പ്രതിരൂപമാണ് ശ്രീരാമന്‍. അദ്ദേഹത്തിന്റെ പേരിലുള്ള ചതി പൊറുക്കാനാകാത്തതാണെന്നും രാഹുല്‍ പറഞ്ഞു. രണ്ട് കോടി വിലയുള്ള ഭൂമി ഇടനിലക്കാരില്‍ നിന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 18 കോടി രൂപക്ക് വാങ്ങിയെന്നതാണ് പ്രധാന ആരോപണം.

എന്നാല്‍ ആരോപണം തള്ളി ട്രസ്റ്റ് രംഗത്തെത്തി. ഭൂമിയിടപാട് നടന്നത് സുതാര്യവും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായി വ്യക്തമാക്കി. ബേങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും എല്ലാ നടപടിക്രമങ്ങളും ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

 



source http://www.sirajlive.com/2021/06/15/484074.html

Post a Comment

Previous Post Next Post