
രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം തിരഞ്ഞെടുപ്പിനായി 23 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കാനും മോദി സര്‍ക്കാര്‍ മറന്നില്ല. പെട്രോളിന്റെ വിലനിയന്ത്രണം 2010ലും ഡീസലിന്റേതു 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്. ഇന്ധന വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു
source http://www.sirajlive.com/2021/06/06/482606.html
إرسال تعليق