രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

കൊച്ചി | കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഈ മാസം എട്ട് വരെയാണ് കേരള പോലീസിന്റെ ഭീകര വിരുദ്ധ സേനക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നല്‍കിയിട്ടുള്ളത്.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിക്ക് കൈമാറും. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിക്ക് നല്‍കും.



source http://www.sirajlive.com/2021/06/06/482608.html

Post a Comment

أحدث أقدم