കുഴല്‍പണം ഊരാക്കുടുക്കാകുന്നു; അന്വേഷണത്തിന് ബിജെപി ആഭ്യന്തര സമിതിയെ വെച്ചു

തിരുവനന്തപുരം | പാര്‍ട്ടിയെ വെട്ടിലാക്കിയ കുഴല്‍പണ കേസില്‍ ആഭ്യന്തര അന്വേഷണത്തിന് ബിജെപി കേന്ദ്ര നേതൃത്വം. സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ചാണ് സമിതി അന്വേഷിക്കുക.

അതിനിടെ കുഴല്‍പണ കേസ് അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ആര്‍ എസ് എസ് നേതാക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ അന്വേഷണ സംഘം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ആര്‍ എസ് എസ് ജില്ല സംയോജന്മാരുടെ മൊഴി എടുക്കുമെന്നാണ് വിവരം. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ മൊഴികള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കവര്‍ച്ച കേസിലെ പരാതിക്കാരാനായ ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ച ചെയ്ത മൂന്നരക്കോടി രൂപയില്‍ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.



source http://www.sirajlive.com/2021/06/07/482751.html

Post a Comment

Previous Post Next Post