മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരണം

തിരുവനന്തപുരം | ഇന്നലെ നിര്യാതനായ നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരണം. മരണാനന്തരം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ രാത്രി എട്ടോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച് മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അലോപ്പതി ചികിത്സയെ നിരന്തരം വിമര്‍ശിച്ചു വന്നിരുന്ന വ്യക്തിയാണ് മോഹനന്‍ വൈദ്യര്‍. അശാസ്ത്രീയ ചികിത്സാ രീതി അനുവര്‍ത്തിച്ചതിന് അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിപ വൈറസ് ഉണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ മോഹനന്‍ വൈദ്യര്‍ കൊവിഡ് ചികിത്സിച്ചു ഭേദമാക്കാന്‍ അറിയാമെന്ന് അവകാശപ്പെട്ടിരുന്നു.



source http://www.sirajlive.com/2021/06/20/484951.html

Post a Comment

أحدث أقدم