മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം | ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗം ഇന്ന്. രാവിലെ 10.30ന് ഓണ്‍ലൈനായാണ് യോഗം.

ആദിവാസി ഊരുകളിലടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. അതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിരിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പരിഹരിക്കാനാണ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ട ഇന്റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ തീരുമാനം യോഗത്തെ അറിയിച്ചേക്കും



source http://www.sirajlive.com/2021/06/10/483213.html

Post a Comment

Previous Post Next Post