പോലീസിനെ കണ്ട്  ഓടി രക്ഷപ്പെട്ട യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പാലക്കാട് | പോലീസിനെ കണ്ട്  ഓടി രക്ഷപ്പെട്ട യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയാടെ നഗരത്തില്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം പോലീസ് സംശയാസ്പദമായ സഹാചര്യത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ പരിശോധിക്കുന്നതിനിടെ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് മോഷ്ടിച്ചതാണെന്ന് സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആകാശിനെ തേടി വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സൗത്ത് പോലീസ് പറഞ്ഞു.



source http://www.sirajlive.com/2021/06/19/484798.html

Post a Comment

Previous Post Next Post