തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍ ഇന്ദിരാഭവനിലെത്തി മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 11.15ഓടെയാണ് സുധാകരന്‍ ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പം കെ പി സി സി ആസ്ഥാനത്ത് എത്തിയത്. സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പള്ളിയെകണ്ടത്. സുധാകരനെ പാര്‍ട്ടി ആസ്ഥാനത്ത് മുല്ലപ്പള്ളി മാലയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ഏതാനും മിനുട്ടുകള്‍ കൂടിക്കാഴ്ച നടത്തി.
ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും കൂടിക്കാഴ്ചക്ക് ശേഷം സുധാകരന്‍ ഒറ്റക്ക് പുറത്തുവരുകയായിരുന്നു.
മുല്ലപ്പള്ളിയും ഞാനും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതൊന്നും ആര്‍ക്കും ഇല്ലാതാക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒരു ജേഷ്ട സഹോദരനെ പോലെ അദ്ദേഹം ഏത് രാഷ്ട്രീയ സാഹചര്യത്തിലും മുല്ലപ്പള്ളി തന്നോടൊപ്പമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
source
http://www.sirajlive.com/2021/06/09/483083.html
Post a Comment