കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായിട്ടില്ല: കെ സി ജോസഫ്

കോട്ടയം | കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായിട്ടില്ല. സുധാകരനും ഗ്രൂപ്പുണ്ടെന്നും എ ഗ്രൂപ്പിന്റെ ശക്തനായ വക്താവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ കെ സി ജോസഫ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനൊഴികെ എല്ലാവരും എന്തെങ്കിലും ഒരു കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമല്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാര്‍ട്ടിയായത് കൊണ്ട് അവര്‍ തമ്മില്‍ സംവാദങ്ങളും ചര്‍ച്ചകളും കൂടിച്ചേരലുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്.

പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ഹൈക്കമാന്റിനെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. അശോക് ചവാന്‍ കമ്മിറ്റി ബന്ധപ്പെട്ടു. അവരോട് സംസാരിച്ചു. താരീഖ് അന്‍വറുമായും സംസാരിച്ചു. ആശയവിനിമയം നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/06/09/483086.html

Post a Comment

Previous Post Next Post