കോട്ടയം | സ്പീക്കര്‍ എം ബി രാജേഷിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനാണ് പിടിയിലായത്. തൃശൂര്‍ മിണാലൂരിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രവീണിനെതിരെ കോട്ടയം ഉഴവുര്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വാട്ടര്‍ അതോറിറ്റില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പ്രവീണ്‍ തന്നോട് പതിനായിരം രൂപ കൈപ്പറ്റിയതായി യുവതി കോട്ടയം ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പി എആയി നിയമിച്ചതായുള്ള വ്യാജ ഓര്‍ഡര്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് പ്രവീണ്‍ പണം തട്ടിയത്. എന്നാല്‍ പണം വാങ്ങി ഒരു ആഴ്ച കഴിഞ്ഞിട്ടും ഒരു വവിരവും ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് യുവതി പരാതി നല്‍കിയത്. സഭവം ചൂണ്ടിക്കാട്ടി യുവതി സ്പീക്കറുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. ഈ പരാതി സ്പീക്കറുടെ ഓഫീസ് പോലീസിന് കൈമാറുകയായിരുന്നു.
കോട്ടയം ജില്ലയുടെ പല ഭാഗത്ത് നിന്നും പ്രതി സമാന തട്ടിപ്പ് നടത്തിയതായാണ് വിവരം. മുണ്ടക്കയത്ത് നിന്ന് ഇത്തരം ഒരു പരാതി എത്തിയതായി പോലീസ് പറയുന്നു. തൃശൂരില്‍ അറസ്റ്റിലായ പ്രവീണിനെ ചോദ്യം ചെയ്യാനായി പോലീസ് ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/06/29/486429.html
Post a Comment