ബജറ്റ് ജനക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ളത്; പ്രവാസികളുടെ ക്ഷേമത്തിനും പ്രാധാന്യം: യൂസഫലി

അബൂദബി | രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ജനക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ളതാണെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. കൊവിഡ് വ്യാപനത്തില്‍ സാമ്പത്തിക-ആരോഗ്യ മേഖലകളടക്കം പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള രണ്ടാം കൊവിഡ് പാക്കേജ് യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്. ആരോഗ്യ മേഖലക്ക് നല്‍കുന്ന ഊന്നല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.

പ്രവാസികളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പ്രത്യേക വ്യായ്പാ പദ്ധതി. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ വാക്‌സീന്‍ ലഭ്യത ഉറപ്പ് വരുത്തുന്ന നടപടികളും പ്രശംസനീയമാണ്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിയതും ജനങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നും യൂസഫലി പറഞ്ഞു.



source http://www.sirajlive.com/2021/06/04/482377.html

Post a Comment

Previous Post Next Post