കൊല്ലത്തും കൊച്ചിയിലും ഇന്ന് കടയടപ്പ് സമരം

കൊച്ചി | ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ വ്യപാരികളെ പോലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ച് കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പ് സമരം നടത്തും. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന് സി പി എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

കൊവിഡ് മാര്‍ഗനിര്‍ദ്ദശം പാലിച്ച് കടകള്‍ തുറക്കാനനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിര്‍മാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം. ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റ് കടകള്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

 



source http://www.sirajlive.com/2021/06/14/483891.html

Post a Comment

أحدث أقدم