
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവായ രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരി, സഹോദരിയുടെ മകള്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നായിരുന്നു ഇവരോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും എത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സി സി ടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് ആറ്റിലും പരിസരത്ത് പോലീസ് തിരച്ചില്‍ ആരംഭിച്ചത്.
source http://www.sirajlive.com/2021/06/25/485919.html
إرسال تعليق