
എസ് ആര്‍ മഹാരാജ് എന്ന വ്യവസായിയാണ് ആശിഷ് ലതക്കെതിരെ പരാതി നല്‍കിയത്. ഇല്ലാത്ത ചരക്കിന്റെ പേരില്‍ ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി തന്നില്‍ നിന്ന് പണം തട്ടിയെന്നാണ് മഹാരാജിന്റെ പരാതിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ചരക്കുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയയക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇവര്‍ വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സ് എന്ന എന്‍ ജി ഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഇവര്‍ പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ ആക്ടിവിസ്റ്റ് എന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളത്.
source http://www.sirajlive.com/2021/06/08/482939.html
Post a Comment