
പശ്ചിമ മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ മരിച്ചവരുടെ എണ്ണം 27 ആണ്. കിഴക്കന്‍ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ് മറ്റ് മരണങ്ങള്‍.റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മലയുടെ അവശിഷ്ടങ്ങള്‍ വീടുകളുടെ മുകളിലേക്ക് പതിച്ച് 36 പേരാണ് മരിച്ചത്. മുപ്പത്തിയഞ്ച് വീടുകളാണ് ഇത്തരത്തില്‍ തകര്‍ന്നത്. 70 ലധികം പേരെ കാണാതായി.
സതാരയിലെ പത്താന്‍ തഹ്‌സിലിലെ അംബേഗര്‍, മിര്‍ഗാവ് ഗ്രാമങ്ങളിലും വ്യാഴാഴ്ച രാത്രി എട്ട് വീടുകള്‍ മണ്ണിനടിയിലായി. രത്‌നഗിരി ജില്ലയിലെ ചിപ്ലൂണിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ എട്ട് രോഗികള്‍ മരിച്ചു.മുംബൈയോട് ചേര്‍ന്നുള്ള ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് നാല് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. പരിക്കേറ്റ ആറ് പേരെ മുംബൈയിലെ രാജ്വാഡിയിലും സിയോണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
source http://www.sirajlive.com/2021/07/24/490438.html
إرسال تعليق