
പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിയും അഭിഷേക് വര്‍മയും ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30നാണ്. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും.ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്സഡ് ടീം ഇനത്തില്‍ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് സഖ്യത്തെ തോല്‍പ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യ കൊറിയയെ നേരിടും
source http://www.sirajlive.com/2021/07/24/490441.html
إرسال تعليق