
18 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും നല്‍കുന്നു. രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. കൂടാതെ 99 രൂപ വിലയുള്ള പ്ലാനും ബി എസ് എന്‍ എല്‍ നല്‍കുന്നുണ്ട്. ഈ പ്ലാന്‍ ഒരു എസ് ടി വി ആണ്. 22 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യമാണ് ലഭിക്കുക.
വളരെ കുറച്ച് ഡാറ്റയും വോയിസ് കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ളവര്‍ക്കുള്ള മികച്ച പ്ലാനാണ് 118 രൂപ പ്ലാന്‍. 26 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാന്‍ ദിവസവും 0.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും നല്‍കുന്നു. പ്ലാനില്‍ 500 എംബി അധിക ഡാറ്റയും ലഭിക്കും. 118 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസും സൗജന്യ പിആര്‍ബി ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട്. 30 ദിവസത്തെ വാലിഡിറ്റി വേണ്ടവര്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ്, മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 10 ജിബി ഡാറ്റ എന്നിവ നല്‍കുന്ന 147 രൂപ എസ്ടിവി പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ പ്ലാന്‍ വരിക്കാര്‍ക്ക് ബിഎസ്എന്‍എല്‍ ട്യൂണുകളും നല്‍കുന്നുണ്ട്. 319 രൂപയുടെ വോയിസ് വൗച്ചര്‍ തിരഞ്ഞെടുത്താല്‍ 75 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് ആനുകൂല്യങ്ങളുമുണ്ടാകും.
source http://www.sirajlive.com/2021/07/14/488884.html
Post a Comment