അമേരിക്കന്‍ വായനാ ആപ്പ് 3720.87 കോടിക്ക് ഏറ്റെടുത്ത് ബൈജൂസ്

ബെംഗളൂരു | രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ് കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ വായനാ സംരംഭമായ എപിക് വാങ്ങി. 3720.87 കോടി രൂപക്കാണ് ഇടപാട്. എപിക് സി ഇ ഒ ആയി സുരന്‍ മാര്‍കോഷ്യനും സഹസ്ഥാപകനായി കെവിന്‍ ഡൊണാഹ്യൂയും തുടരും.

പഠനത്തിന് അതീവ താത്പര്യമുള്ള വടക്കേ അമേരിക്കയിലെ കുട്ടികളെ സഹായിക്കാന്‍ 100 കോടി ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് ബൈജൂസ് അറിയിച്ചു. അമേരിക്കയിലേക്ക് കൂടി സാന്നിധ്യം വ്യാപിപ്പിക്കാനുള്ള അവസരമാണ് ബൈജൂസിന് ഇത് നല്‍കുന്നത്. എപിക് നിലവില്‍ 20 ലക്ഷം അധ്യാപകരും അഞ്ച് കോടി കുട്ടികളും ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഇരട്ടിയലധികം ഉപഭോക്താക്കളെ എപികിന് ലഭിച്ചിരുന്നു. ആഗോളതലത്തിലെ കുട്ടികള്‍ക്ക് വായനാ, പഠന അനുഭവം പുതിയ തലത്തിലാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ബൈജൂസ് സി ഇ ഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിയാണ് ബൈജു രവീന്ദ്രന്‍.



source http://www.sirajlive.com/2021/07/22/490156.html

Post a Comment

أحدث أقدم