
അഫ്ഗാനിസ്ഥാനില്‍ നിന്നും കയറ്റിയയക്കുന്ന ഹെറോയിന്‍ ആസ്‌ത്രേലിയയയിലേക്കും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും മൊസാംബിക്, ജോഹന്നാസ്ബര്‍ഗ്, ദോഹ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ വഴി അയയ്ക്കുന്നുണ്ടെന്നാണ് സൂചന. താലിബാന്‍ നിയന്ത്രിത അഫ്ഗാനില്‍ ലഭിക്കുന്ന ലഹരി കൂടിയ ഇനം ഹെറോയിനാണ് ഇങ്ങനെ കയറ്റിയയ്ക്കുന്നത്. ജോഹന്നാസ്ബര്‍ഗില്‍ പിടിക്കപ്പെടാതിരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് പകരം മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വാഹകരായി തിരഞ്ഞെടുക്കുന്നത്. ലഹരി വസ്തുക്കള്‍ നല്‍കുന്നത് താലിബാന്‍ ആണെങ്കിലും കടത്തലിന് നേതൃത്വം നല്‍കുന്നത് ആഫ്രിക്കന്‍ സംഘങ്ങളാണെന്നും റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാവാമെന്നും അവര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ 19 ന് 3.2 കിലോ ഹെറോയിനുമായി ഒരാള്‍ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റിലായിരുന്നു. ജൂലൈ 21 ന് മൂന്ന് കിലോയോളം ഹെറോയിന്‍ സഹിതം മറ്റൊരാളെയും പിടികൂടിയിരുന്നു.
source http://www.sirajlive.com/2021/07/22/490152.html
إرسال تعليق