രാജ്യത്ത് 38,164 പുതിയ കൊവിഡ് കേസുകളും 499 മരണങ്ങളും

ന്യൂഡല്‍ഹി | ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും വലിയ തോതില്‍ കുറയുന്നു. 24 മണിക്കൂറിനിടെ 38,164 പുതിയ കേസുകളും 499 മരണങ്ങളുമാണ് രാജ്യത്തുണ്ടാത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 7.2 ശതമാനം കേസുകള്‍ ഇന്നലെ കുറഞ്ഞു. 38,660 പേര്‍ ഇന്നലെ രോഗുമക്തി കൈവരിച്ചു. രാജ്യത്തെ ആകെ കേസുകള്‍ 3.11 കോടിയും മരണങ്ങള്‍ 4.14 ലക്ഷവും പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

തുടര്‍ച്ചയായി 28-ാം ദിവസവും അഞ്ച് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. 4.21 ആണ് നിലവിലെ സജീവകേസുകള്‍. 40.64 കോടി ഡോസ് വാക്സീനുകള്‍ നിലവില്‍ വിതരണം ചെയ്തു. കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. മഹാരാഷ്ട്രയാണ് രണ്ടാമത്. ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ പുതിയ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 23 ന് രാജ്യം മൂന്ന് കോടി കേസുകള്‍ പിന്നിട്ടിരുന്നു. ആഗസ്റ്റോടെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 



source http://www.sirajlive.com/2021/07/19/489741.html

Post a Comment

أحدث أقدم