അടിമാലിയില്‍  ബേക്കറി ഉടമ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി |  അടിമാലിയില്‍ ബേക്കറി ഉടമയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് തൂങ്ങി മരിച്ചത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം ഇയാള്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത ഇയാള്‍ക്കുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമയും ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു.

 

 



source http://www.sirajlive.com/2021/07/19/489743.html

Post a Comment

أحدث أقدم