രാജ്യത്ത് 39,097 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 546 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 546 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്താതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2.40 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍. 4,08,977 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 97.35 ആണ് രോഗമുക്തി നിരക്ക്.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പുതിയ രോഗികള്‍ ഉള്ളത്. മരണങ്ങള്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ്.

42.78 കോടി വാക്സീനുകളാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് കുട്ടികള്‍ക്ക് വാക്സീന്‍ വിതരണം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. രോഗബാധിതരില്‍ നിന്ന് 10 അടിവരെയോ, 3.048 മീറ്റര്‍ വരെയോ കൊവിഡ് വ്യാപിച്ചേക്കാമെന്ന് സി ഐ എസ് ആര്‍ പഠനം സൂചിപ്പിക്കുന്നു.



source http://www.sirajlive.com/2021/07/24/490452.html

Post a Comment

Previous Post Next Post