രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.28 ശതമാനം

ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം കരകയറുന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരില്‍ 97.28 ശതമാനം പേരും രോഗമുക്ത കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 38,949 കൊവിഡ് കേസുകളും 542 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ഇന്നലെ മാത്രം 4,12, 531 പേര്‍ രോഗമുക്തി കൈവരിച്ചു.

രാജ്യത്ത് 3,10,26,829 കൊവിഡ് കേസുകളും 4,12,531 മരണങ്ങളും രാജ്യത്തുണ്ടായി. 4,30,422 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.33 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,78,078 പേര്‍ക്ക് കൂടി വാക്‌സീന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിന്‍ എടുത്തവരുടെ എണ്ണ് 39,53,43,767 ആയി ഉയര്‍ന്നു.

 

 



source http://www.sirajlive.com/2021/07/16/489232.html

Post a Comment

Previous Post Next Post