നെയ്യാര്‍ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയ ആക്രമണം

തിരുവനന്തപുരം | പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാര്‍ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ക്രിമിനല്‍ സംഘം പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തു. സി പി ഒയായ ടിനോ ജോസഫ് എന്നയാള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്തെ വീടുകള്‍ക്ക് നേരെയും സംഘം ആക്രമിച്ചതായാണ് വിവരം.

ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

 

 



source http://www.sirajlive.com/2021/07/16/489229.html

Post a Comment

Previous Post Next Post