
കോടതിയില്‍ പറഞ്ഞത് യു ഡി എഫ് അഴമതിയെക്കുറിച്ചാണ്. യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ ഡി എഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യു ഡി എഫ് എന്നും എ വിജയരാഘവന്‍ പറഞ്ഞു.
കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം പരിഗണിക്കെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ എം മാണി അഴിമതിക്കാരനാണെന്ന ആരോപണം കോടതയില്‍ ഉന്നയിച്ചത്. വിഷയം കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. അവരുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് നടക്കുന്നതിനിടെയാണ് സി പി എം ആക്ടിംഗ് സെക്രട്ടിയും എല്‍ ഡി എഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ പ്രതികരണം.
source http://www.sirajlive.com/2021/07/06/487548.html
إرسال تعليق