കൊച്ചി | അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ പരിഷ്‌ക്കാരങ്ങളില്‍ വലയുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി അവിടെ സന്ദര്‍ശിക്കാനിരുന്ന ഇടത് എം പിമാരുടെ ശ്രമങ്ങള്‍ തിരിച്ചടിയായി. തുടര്‍ച്ചയായി രണ്ടാം തവണയും ഇടത് എം പിരുടെ സന്ദര്‍ശന അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിഷേധിച്ചു. ഇടത് എം പിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കലക്ടര്‍ അശ്ക്കര്‍ അലി രേഖാമൂലം അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇടത് എം പിമാര്‍ സന്ദര്‍ശന അനുമതി തേടിയത്. ഇത് അനുവദിക്കാനാകില്ല. എം പിമാരുടെ സന്ദര്‍ശനം ദ്വീപില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കലക്ടര്‍ മറുപടിയില്‍ പറഞ്ഞു.
നേരത്തേയും ഇടത് എം പിമാര്‍ക്കും യു ഡി എഫ് എം പിമാര്‍ക്കും സന്ദര്‍ശന അനുമതി നിഷേധിച്ചിരുന്നു. കലക്ടറുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.
source
http://www.sirajlive.com/2021/07/06/487550.html
إرسال تعليق