നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി | പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തൃപ്പുണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം.നാടകലോകത്തുനിന്നാണ് അദ്ദേഹം സിനിമയില്‍ എത്തിയത്.

രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. വ്യത്യസ്തമായ ചിരിയും ശൈലിയുമാണ് പടന്നയിലിനെ സിനിമയില്‍ വേറിട്ട് നിര്‍ത്തിയത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്‌കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു

രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍ എന്നിവര്‍ മക്കളാണ്



source http://www.sirajlive.com/2021/07/22/490113.html

Post a Comment

Previous Post Next Post