ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ബേങ്ക് ജീവനക്കാരന്‍ പിടിയില്‍

തൃശൂര്‍ | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബേങ്കില്‍ അടക്കാതെ തട്ടിപ്പ് നടത്തിയ ബേങ്ക് ജീവനക്കാരന്‍ പിടിയില്‍. പഞ്ചാബ് നേഷണല്‍ ബേങ്ക് ജീവനക്കാരനായ നന്ദകുമാറിനെയാണ് ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണക്കില്‍പ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്.

ക്ഷേത്രത്തില്‍ നിന്ന് വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ്ണം , വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബേങ്കില്‍ അടേക്കണ്ട ചുമതല ബേങ്കിലെ ക്ലാര്‍ക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാള്‍ തിരിമറി നടത്തിയത്. 27 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തത്. ദേവസ്വത്തില്‍ നല്‍കുന്ന രശീതിയില്‍ ഒരു തുകയും ബേങ്കില്‍  മറ്റൊരു തുകയുമാണ് ഇയാള്‍ രേഖപ്പെടുത്തിയത്.നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ബേങ്ക് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വത്തിന്റെ 16 ലക്ഷം രൂപ ബേങ്ക് തിരിച്ച് നല്‍കുകയും ചെയ്തു.



source http://www.sirajlive.com/2021/07/22/490116.html

Post a Comment

Previous Post Next Post